വെഞ്ഞാറമൂട് ഇരട്ടകൊലകേസ്: കോൺ​ഗ്രസ് നേതാക്കൾക്ക് നേരിട്ട് പങ്ക്: എ.എ റഹീം

വെബ്ഡസ്ക്:040920/1150 വെഞ്ഞാറമുട് ഇരട്ടക്കൊല കേസിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേസിലെ പ്രതികൾക്കൊപ്പം കൊലപാതകത്തിന്റെ ​ഗൂഡാലോചനയിൽ ഡി.സി.സി നേതാക്കൾ നേരിട്ട് പങ്കെടുത്തുവെന്നും എഎ റഹീം ആരോപിച്ചു. ഈ കേസിലെ പ്രധാന പ്രതികളുടൊപ്പം ബ്ലോക്ക് കോൺഗ്രസ് നേതാവ് പുരുഷോത്തമൻ നായർ സംഭവസ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു. മുഖ്യപ്രതിയായ സജീവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊലപാതകത്തിന്റെ ആസൂത്രണത്തിൽ നേരിട്ട് പങ്കെടുത്തു. കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി എന്ന ബിജു […]