ഡൽഹി സമരമുഖത്ത് നിഹാംഗുകളുടെ കുതിരകളും

കർഷക പ്രക്ഷോഭം 20-ാം ദിവസത്തിലേക്ക്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുകയാണ്. സമര രീതികൊണ്ടും കാഴ്ചകൾ കൊണ്ടും ഏറെ പ്രത്യേകതകളുള്ളതാണ് ഡൽഹി- ഹരിയാന അതിർത്തിലെ സിംഗുവിലെ സമര കേന്ദ്രം. കുതിരകളുമായി സമരത്തിനുള്ള നിംഹാംഗുകളാണ് ഏറെ കൗതുകകരം. നിഹാംഗുകളുടെ സന്തത സഹചാരികളായ കുതിരകളാണ് സമര കേന്ദ്രത്തിലെ മറ്റൊരു ആകർഷണം. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ നിഹാംഗുകളുടെ പടയാളികളാണിവർ. സമരം ശക്തമായത് മുതൽ ഇവർ സിംഗുവിലുണ്ട്. വിവിധ സംഘങ്ങളായെത്തിയ നിഹംഗുകളുടെ 50ൽ […]