ഗൗരിലങ്കേഷിനെ വെടിവെച്ചുകൊന്നിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം

വെബ്ഡസ്‌ക്: 050920/06:51 ബംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ലങ്കേഷ് പത്രികയുടെ പത്രാധിപരും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷിനെ വെടിവെച്ച് കൊന്നിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം തികയുന്നു. 2017 സെപ്റ്റംബര്‍ 5ന് ബംഗ്ലൂരുവിലെ രാജരാജേശ്വരി നഗറിലെ അവരുടെ വീടിനുമുന്നില്‍ വെച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. ഹിന്ദുത്വ ഭീകരവാദികളെ കുറിച്ചും അന്ധവിശ്വാസത്തിനെതിരായും എഴുതുകയും പ്രസംഗിക്കുകയും ചെയ്യ്തുവന്നിരുന്ന ഘട്ടത്തിലാണ് അവരെ വെടിവെച്ചുകൊന്നത്. ഹിന്ദുഭീകരവാദത്തിനെതിരെ നിരന്തരം പ്രസംഗിച്ചുവന്ന ഗൗരി സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയും ധീരമായി പൊരുതി. ലങ്കേഷിന് അന്നാ പൊളിറ്റ്‌കോവസ്‌കിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.