സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി വിജയിച്ചു

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്. രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത്തോട്ട് ചായുന്നത്. കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്‌ഐ അംഗമായിരുന്നു രേഷ്മ. നിലവിൽ […]

ഡൽഹി സമരമുഖത്ത് നിഹാംഗുകളുടെ കുതിരകളും

കർഷക പ്രക്ഷോഭം 20-ാം ദിവസത്തിലേക്ക്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുകയാണ്. സമര രീതികൊണ്ടും കാഴ്ചകൾ കൊണ്ടും ഏറെ പ്രത്യേകതകളുള്ളതാണ് ഡൽഹി- ഹരിയാന അതിർത്തിലെ സിംഗുവിലെ സമര കേന്ദ്രം. കുതിരകളുമായി സമരത്തിനുള്ള നിംഹാംഗുകളാണ് ഏറെ കൗതുകകരം. നിഹാംഗുകളുടെ സന്തത സഹചാരികളായ കുതിരകളാണ് സമര കേന്ദ്രത്തിലെ മറ്റൊരു ആകർഷണം. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ നിഹാംഗുകളുടെ പടയാളികളാണിവർ. സമരം ശക്തമായത് മുതൽ ഇവർ സിംഗുവിലുണ്ട്. വിവിധ സംഘങ്ങളായെത്തിയ നിഹംഗുകളുടെ 50ൽ […]

മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു

മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പർ ലോറി ഇതുവരെ കണ്ടെത്താനായില്ല. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടം ഉണ്ടാക്കിയ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അപകട ശേഷം ടിപ്പർ വേഗതയിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ടിപ്പർ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് വിവിധ സംഘടനകൾ […]

രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്ന് റിപ്പോര്‍ട്ട്; ചിഹ്നം ഓട്ടോറിക്ഷ

തമിഴ് നടന്‍ രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പേര് അംഗീകരിച്ചെങ്കിലും ഈ മാസം 31ന് മാത്രമേ ഔദ്യോഗികമായി പ്രഖ്യാപനം നടത്തൂ. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. രജനികാന്തിന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം സംബന്ധിച്ച് തുടരുന്നത് നാടകീയതകള്‍ നിറഞ്ഞ തിരുമാനങ്ങളാണ്. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് പകരം മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ ഭാഗമായാകും രജനിയുടെ രംഗപ്രവേശനം. മക്കള്‍ ശക്തി കഴകത്തിന്റെ പേര് […]

മാധ്യമപ്രവർ‌ത്തകൻ സിദ്ദിഖ് കാപ്പന് ‘സിമി’ ബന്ധമെന്ന് ഉത്തർപ്രദേശ് സർക്കാർ; കേരള പത്രപ്രവർത്തക യൂണിയനെതിരേയും വിമർശനം

ഹത്റാസ് കേസ് റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് യുപി സർക്കാർ പറയുന്നു. സിമിയുടെ മുൻ എക്സിക്യൂട്ടിവ് അം​ഗങ്ങളുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് അം​ഗങ്ങളായ അബ്ദുൾ മുകീത്, മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഫയസൽ, പി. കോയ, ​ഗൾഫാം ഹസൻ […]