വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചു നീങ്ങാം, നൃത്താവിഷ്‌കാരത്തിലൂടെ ബോധവത്കരണവുമായി മേതില്‍ ദേവിക

കൊറോണ വൈറസിനെതിരായ ബോധവത്കരണം നൃത്താവിഷ്‌കാരത്തിലൂടെ നടത്തി നര്‍ത്തകിയായ മേതില്‍ ദേവിക. വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചു മുന്നോട്ടു നീങ്ങേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചാണ് ദേവിക നൃത്താവിഷ്‌കാരത്തിലൂടെ പറയുന്നത്. മുത്തുസ്വാമി ദീക്ഷിതരുടെ ദേവി സ്തുതിയാണ് മോഹിനിയാട്ടരൂപത്തില്‍ അവതരിപ്പിക്കുന്നത്. വൈറസ് ബാധ ഉണ്ടാകുന്നതും അത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എങ്ങനെ പകരുന്നു എന്നതാണ് ഇതിവൃത്തം.