കർഷക സമരം; സിംഗുവിൽ കർഷകരുടെ നിരാഹാര സമരം ആരംഭിച്ചു

കാർഷിക നിയമത്തിനെതിരെ നിരാഹാരം നടത്തി കർഷക സംഘടന നേതാക്കൾ. രാവിലെ 8മണിയ്ക്കാരംഭിച്ച നിരാഹാര സമരം 5മണിവരെ തുടരും. സിംഗു, തിക്രി, ഗാസിയാബാദ് അതിർത്തികളിലാണ് കർഷക നേതാക്കൾ നിരാഹാരം ഇരിക്കുന്നത്. 19-ാം ദിവസത്തിലേക്ക് കടന്ന സമരത്തിലേക്ക് കൂടുതൽ കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്. കുറ്റൻ മാർച്ചുകളായാണ് കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്. രാവിലെ 8മണിക്കാണ് കാർഷിക ബില്ലിനെതിരെ കർഷകർ നിരാഹാര സമരം ആരംഭിച്ചത്. 40 ഓളം കർഷക സംഘടന നേതാക്കളാണ് നിരാഹാരം കിടക്കുന്നത്. സിംഗു അതിർത്തിയിൽ […]