ചൊൽപ്പടിക്കു കിട്ടുന്നില്ല; പി.ടി.ഐയുടെ കഴുത്ത് ഞെരിച്ചു കേന്ദ്രം!

നാഷ്ണൽ ഡസ്ക് : ഇന്ത്യയുടെ പ്രീമിയർ വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഒാഫ് ഇന്ത്യക്ക് (പി.ടി.ഐ) 84.48 കോടി രൂപയുടെ കുടിശിക ആവശ്യപ്പെട്ട കേന്ദ്രം നോട്ടീസ് അയച്ചു. കേന്ദ്ര ഭവന,ന​ഗര വകുപ്പ് മന്ത്രാലയമാണ് നോട്ടീസ് അയച്ചത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ പാർലമെന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പി.ടി.ഐ ആസ്ഥാനത്തിന്റെ ലീസ് ഇനത്തിലുളള കുടിശ്ശികയാണ് സർക്കാർ ആവശ്യപ്പെടുന്നത്. ജൂലൈ 7 നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ പി.ടി.ഐ അധികൃതർക്ക് നോട്ടീസ് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. […]