സച്ചിൻ പൈലറ്റിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി; ​ഗെഹലോട്ട് ​ഗവർണ്ണറെ കണ്ടു

​​നാഷ്ണൽ ഡസ്ക്: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെതിരെയുള്ള നടപടി കുതിരക്കച്ചവടം നടത്തിയതിനാലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. സർക്കാറിനെ താഴെയിടാൻ ബി.ജെ.പിയുമായി ചേർന്ന് പൈലറ്റ് ​ഗൂഡാലോചന നടത്തിയത് നേരത്തെ വ്യക്തമായിരുന്നുവെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും നീക്കാൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ​ഗവർണ്ണറെ കണ്ട് മടങ്ങവെയാണ് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. ആറ് മാസമായി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നെന്നും ഗെഹ്‌ലോട്ട് […]