വെബ്ഡസ്ക്:090920/ 9:27 ഈ മാസം അവസാനം സ്കൂളുകൾ ഭാഗികമായി തുറന്നുപ്രവർത്തിക്കാൻ അനുമതി. സെപ്തംബർ 21 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിർദേശിച്ചത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്കൂളുകൾ തുറക്കാമെന്നാണ് നിർദേശം. ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സ്കൂളുകൾ തുറക്കുന്നത്. ഫേസ് മാസ്ക്, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിൽ […]