വോട്ടെണ്ണൽ ദിനത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല. രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും എറണാകുളം റൂറൽ എസ്.പി കെ കാർത്തിക്. നാളെ വൈകിട്ട് ആറുമണിക്ക് ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല. നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും എസ്പി പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്.പി കെ കാർത്തിക്.
Read Time : 0 Minutes
മാധ്യമ പ്രവർത്തകൻ എസ്വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു
മാധ്യമ പ്രവർത്തകൻ എസ്വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പർ ലോറി ഇതുവരെ കണ്ടെത്താനായില്ല. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടം ഉണ്ടാക്കിയ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അപകട ശേഷം ടിപ്പർ വേഗതയിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ടിപ്പർ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് വിവിധ സംഘടനകൾ […]