നാളെ പൂർണ സൂര്യ​ഗ്രഹണം; ഇന്ത്യയിൽ നിന്ന് കാണാൻ സാധിക്കില്ല, പക്ഷേ കാണാൻ മാർ​ഗങ്ങളുണ്ട്

നാളെ പൂർണ സൂര്യ​ഗ്രഹണം സംഭവിക്കും. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യ ​ഗ്രഹണം. നാളെ ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ​ഗ്രഹണം ആരംഭിക്കുക. ഡിസംബർ 15 പുലർച്ചെ 12.23 വരെ നീളും. രാത്രിയായതുകൊണ്ട് തന്നെ ഇന്ത്യയിൽ ​ഗ്രഹണം കാണാൻ സാധിക്കില്ല. ചൈന, അർജന്റീന, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ​ഗ്രഹണം കാണാൻ സാധിക്കും. ചിലെ, അർജന്റീന എന്നിവിടങ്ങളിൽ സൂര്യ​ഗ്രഹണം കാരണം രണ്ട് മിനിറ്റ് പത്ത് സെക്കൻഡ് നേരം […]