മാധ്യമപ്രവർ‌ത്തകൻ സിദ്ദിഖ് കാപ്പന് ‘സിമി’ ബന്ധമെന്ന് ഉത്തർപ്രദേശ് സർക്കാർ; കേരള പത്രപ്രവർത്തക യൂണിയനെതിരേയും വിമർശനം

ഹത്റാസ് കേസ് റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് യുപി സർക്കാർ പറയുന്നു. സിമിയുടെ മുൻ എക്സിക്യൂട്ടിവ് അം​ഗങ്ങളുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് അം​ഗങ്ങളായ അബ്ദുൾ മുകീത്, മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഫയസൽ, പി. കോയ, ​ഗൾഫാം ഹസൻ […]

നാളെ പൂർണ സൂര്യ​ഗ്രഹണം; ഇന്ത്യയിൽ നിന്ന് കാണാൻ സാധിക്കില്ല, പക്ഷേ കാണാൻ മാർ​ഗങ്ങളുണ്ട്

നാളെ പൂർണ സൂര്യ​ഗ്രഹണം സംഭവിക്കും. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യ ​ഗ്രഹണം. നാളെ ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ​ഗ്രഹണം ആരംഭിക്കുക. ഡിസംബർ 15 പുലർച്ചെ 12.23 വരെ നീളും. രാത്രിയായതുകൊണ്ട് തന്നെ ഇന്ത്യയിൽ ​ഗ്രഹണം കാണാൻ സാധിക്കില്ല. ചൈന, അർജന്റീന, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ​ഗ്രഹണം കാണാൻ സാധിക്കും. ചിലെ, അർജന്റീന എന്നിവിടങ്ങളിൽ സൂര്യ​ഗ്രഹണം കാരണം രണ്ട് മിനിറ്റ് പത്ത് സെക്കൻഡ് നേരം […]

രാജ്യത്ത് 24 മണിക്കൂറിനിടെ 27,071 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 27,071 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 98.84 ലക്ഷം പിന്നിട്ടു. 98,84,100 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 336 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,43,355 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 30,695 പേരാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം […]

‘ജാഫറാബാദ് ആവര്‍ത്തിക്കും’; ഡല്‍ഹി കലാപം ഓര്‍മിപ്പിച്ച്‌ കര്‍ഷകര്‍ക്കെതിരെ ഭീഷണി

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന മധ്യവയസ്‌കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോയില്‍, അവര്‍ സ്വയം രാഗിണി തിവാരി എന്നാണ് പരിചയപ്പെടുത്തുന്നത്. ഡിസംബര്‍ 16, 17 തീയതിക്കുള്ളില്‍ പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് സ്വയം ചെയ്യുമെന്നാണ് അവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. എല്ലാ സഹോദരിമാരോടും ഡിസംബര്‍ 17നായി തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഡല്‍ഹിയിലെ കര്‍ഷക പ്രസ്ഥാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍ രാഗിണി തിവാരി വീണ്ടും ജാഫറാബാദ് സൃഷ്ടിക്കുമെന്നാണ് അവര്‍ പറഞ്ഞത്. […]

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം: സംവരണ ക്രമം മാറ്റേണ്ടെന്ന് ഹൈക്കോടതി

കൊച്ചി | തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനം സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചിയിച്ച സംവരണക്രമം മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. സംവരണം പുനഃക്രമീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്. തുടര്‍ച്ചയായി സംവരണം ചെയ്യപ്പെട്ട അധ്യക്ഷ പദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംവരണം നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പ് തുടങ്ങിയ ശേഷമുള്ള […]

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വേര്‍പെട്ട് ഫോണ്‍പേ; മുഖ്യ ഓഹരി ഉടമയായി തുടരും

ഇ-കോമേഴ്സ് വിപണിയായ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഇന്ത്യയുടെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ ഭാഗികമായി വേര്‍പെടുകയാണ്. സ്ഥാപിതമായി വെറും നാല് വര്‍ഷം താണ്ടുമ്പോള്‍, പ്രതിമാസം 100 മില്ല്യണ്‍ സജീവ ഉപയോക്താക്കള്‍ക്കൊപ്പം (MAU), 2020 ഒക്ടോബറില്‍ ഒരു ബില്ല്യണ്‍ ഡിജിറ്റല്‍ പേയ്മെന്റ് ട്രാന്‍സാക്ഷനുകള്‍ സൃഷ്ടിച്ചുകൊണ്ട്, ഫോണ്‍പേ, 250 മില്ല്യണ്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ച വേഗത്തെയും ഫോണ്‍പേയുടെ ഗണ്യമായ വളര്‍ച്ചാ സാദ്ധ്യതയെയും കണക്കിലെടുത്ത്, […]

‘തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചരിത്രവിജയം നേടും’; കോവിഡ് വാക്‌സിൻ പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികൾ ചെയ്‌തുകൊടുത്ത സഹായത്താൽ ഞങ്ങളെയൊന്ന് ചെറിയ തോതിൽ ക്ഷീണിപ്പിക്കാമെന്നും, ഒന്നുലയ‌്ക്കാമെന്നുമൊക്കെയുള്ള പ്രതീക്ഷ ചിലർക്കുണ്ടായിരുന്നു. പക്ഷേ പതിനാറാം തിയതി വോട്ട് എണ്ണുമ്പോൾ മനസിലാകും ആരാണ് ഉലഞ്ഞതെന്നും ആരാണ് ക്ഷീണിച്ചതെന്നും. ഐതിഹാസികമായ വിജയമായിരിക്കും എൽഡിഎഫ് നേടാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ‘എൽഡിഎഫിന്റെ വിജയത്തോടെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കണമെന്നാണെങ്കിൽ അവർക്ക് കടക്കാം. ഇതുവരെ വോട്ട് ചെയ‌്തവരെല്ലാം വലിയ രീതിയിലുള്ള പിന്തുണയാണ് […]

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം: ആദ്യ മൂന്നുമണിക്കൂറില്‍ 20.04 ശതമാനം പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിന്റ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. 20.04 ശതമാനം പേരാണ് ആദ്യ മൂന്നു മണിക്കൂറുകളില്‍ വോട്ട് രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ 20.4 ശതമാനം പേരും കണ്ണൂര്‍ ജില്ലയില്‍ 20.99 ശതമാനം പേരും കോഴിക്കോട് ജില്ലയില്‍ 20.35 ശതമാനം പേരും മലപ്പുറം ജില്ലയില്‍ 21.26 ശതമാനം പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. മൂന്നാം ഘട്ടത്തിലെ വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ […]

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് തീവ്രപരിചരണ […]

ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എന്തിനാണ് ഫെമിനിസം ?

ഷെഹ്സാദി ഏതൊരു വിഷയം വന്നാലും എന്നും പെണ്ണിനെതിരെ സംസാരിക്കാനാണ് ലോകത്തിന് ഇഷ്ടം. പീഡന കേസിൽ അവളുടെ വസ്ത്രധാരണവും ആത്മഹത്യയിൽ അവളുടെ ദീനും , അവൾ പറയുന്ന തെറികളും മാത്രം ചർച്ചയാവുന്നു. ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നവൾ സമൂഹത്തിന് മുന്നിൽ വലിയ അപരാധിയാണ്.ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോൾ അത് പുരുഷന്റെ ലൈംഗിക വികാരങ്ങളെ ഉണർത്തിയാൽ അതിനും കുറ്റം സ്ത്രീക്ക് മാത്രം.ടോവിനോ ഒക്കെ അടിവസ്ത്രം മാത്രമിട്ട് ഫോട്ടോ ഇട്ടാൽ അത് കാണുമ്പൊൾ സ്ത്രീകൾക്ക് ഒന്നും തോന്നുന്നില്ല […]