കോഴിക്കോട് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും; മന്ത്രി ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദിനംപ്രതി 1,000 പേരുടെ സാമ്പിള്‍ പരിശോധിക്കുന്നതിനാവശ്യമായ സൗകര്യമാണ് ഇതിലേക്കായി ഒരുക്കുന്നത്. പ്രതിദിന സ്രവ പരിശോധന ഫലം കുറഞ്ഞ സമയത്തിനുളളില്‍ ലഭിക്കുന്ന ആന്റിജന്‍ ടെസ്റ്റാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. ക്വാറന്റീനില്‍ കഴിയുന്നവരുടെ ഗൃഹസന്ദര്‍ശനം നൂറു ശതമാനം ഉറപ്പുവരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് […]

വീണ്ടും കോവിഡ് മരണം; തൃശ്ശൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂര്‍: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. ജൂലായ് 5-ന് അരിമ്പൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്. കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ വീട്ടമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസ്റ്റീവ് ആയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്പിളിന്റെ ഫലം വരും മുന്‍പാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു സംസ്‌കാരം. കോവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ […]

പൂന്തുറയില്‍ സ്ഥിതി അതീവ ഗുരുതരം; ജനങ്ങളുടെ പ്രതിഷേധം ഭയപ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായ പൂന്തുറയില്‍ സ്ഥിതി അതീവ ഗൗരവമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇവിടെ ആറാം തീയതി മുതല്‍ നടന്ന പരിശോധനയില്‍ 243 പേരാണ് പോസിറ്റീവായിട്ടുള്ളത്. ഈ പ്രദേശത്ത് പ്രായം ചെന്ന 5000ല്‍ അധികം പേര്‍ ഉണ്ട്. അതില്‍ തന്നെ 70 വയസ്സിന് മുകളില്‍ ഉള്ള 2000ല്‍ അധികം പേരുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇത്രയധികം ജനങ്ങളെ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ കടുത്ത നിയന്ത്രണങ്ങളല്ലാതെ […]

കോവിഡ് കേസുകളുടെ പ്രതിദിന വര്‍ധന 25,000 കടക്കുന്നു

ഡല്‍ഹി: എട്ട് ലക്ഷത്തിലേക്ക് അടുത്ത് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 26,506 പേര്‍ക്കാണ്. ഇത് വരെയുണ്ടായിരുന്ന കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 7,93,802 ആയി. ഒരു ദിവസം പുതിയ രോഗികളുടെ എണ്ണം ഇരുപത്തി അയ്യായിരം കടക്കുന്നത് ഇതാദ്യമായാണ്. 24 മണിക്കൂറിനിടെ 475 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇത് വരെ 21,604 പേര്‍ […]

കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ ഓക്സിജന് വേണ്ടിയും കടുത്ത ആവശ്യം; ഭയപ്പെടുത്തി കണക്കുകള്‍

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ഓക്സിജന് വേണ്ടിയുള്ള ആവശ്യവും കുത്തനെ വര്‍ധിക്കുന്നു. ഓക്സിജന്‍ സിലിണ്ടറിന് വേണ്ടിയുള്ള ആവശ്യം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനികള്‍ ഇവയുടെ കയറ്റുമതി നിര്‍ത്തിവച്ചിട്ടുണ്ട്. ആശുപത്രികളില്‍ ആവശ്യ ഘട്ടങ്ങളിലല്ലാതെ ഓക്സിജന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പ്രധാന ലക്ഷണം ശ്വാസ തടസമായതുകൊണ്ട് തന്നെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ കൂടുതല്‍ ഓക്സിജന്‍ സിലിണ്ടറുകളും ആവശ്യമായി വരികയാണ്. പത്ത് ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമാണ് നിലവില്‍ […]

കോവിഡ് കേസുകളില്‍ കനത്ത വര്‍ധന: 24 മണിക്കൂറിനിടെ 24,879 പേര്‍ക്ക് രോഗം, ആകെ മരണം 21,129

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ കനത്ത വര്‍ധന. 24,879 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 7,67,296 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 487 പേര്‍ മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,69,789 പേരാണ്. രാജ്യത്ത് കോവിഡ് മരണങ്ങള്‍ 21,000 കടന്നു. ആകെ മരണം 21,129 ആയിരിക്കുകയാണ്. പുതിയ കോവിഡ് കേസുകളുടെ 58.09 ശതമാനവും മഹാരാഷ്ട്ര, […]

കാലാവസ്ഥ മോശം; ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന്റെ ടോസ് വൈകുന്നു

ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ടോസ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകുന്നു. കോവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ മത്സരം ഇന്ത്യന്‍ സമയം 3.30നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന മോശം കാലാവസ്ഥ തിരിച്ചടിയായിരിക്കുകയാണ്. സതാംപ്ടണ്‍ സ്റ്റേഡിയത്തിലെ പിച്ച് ഇപ്പോഴും മൂടിയിട്ടിരിക്കുകയാണ്. ഇപ്പോള്‍ മഴയില്ലെങ്കിലും ഏത് സമയവും മഴ പെയ്യാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ആളില്ലാത്ത സ്റ്റേഡിയത്തില്‍ […]

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; കാസര്‍ഗോഡ് മരിച്ച അബ്ദുള്‍ റഹ്‌മാന് രോഗം സ്ഥിരീകരിച്ചു

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണ് ഇത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍ഗോഡ് വെച്ച് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി 48 കാരനായ അബ്ദുള്‍ റഹ്‌മാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിക്കുന്നത്. പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് അബ്ദുല്‍ റഹ്‌മാന്‍ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിക്കുന്നത്. കര്‍ണാടക […]

എറണാകുളവും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്കെന്ന് സൂചന; മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി സുനില്‍കുമാര്‍

കൊച്ചി: വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളവും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകാന്‍ സാധ്യത. എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക് ഡൗണിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമെന്നും […]

കോവാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച മുതല്‍; ആദ്യ ട്രയല്‍ 100 പേരില്‍

വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ കോവാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കും. വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത് പട്ന എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മുന്‍പരിചയമുള്ള വിദഗ്ധസംഘമാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് തലവന്‍ ഡോ. സിഎം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ക്ലിനിക്കല്‍ ട്രയലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ആദ്യഘട്ട പരീക്ഷണം 100 പേരില്‍ ആയിരിക്കും നടത്തുക. ക്ലിനിക്കല്‍ ട്രയലിന്റെ എല്ലാ […]