ഇ-കോമേഴ്സ് വിപണിയായ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഇന്ത്യയുടെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ ഭാഗികമായി വേര്‍പെടുകയാണ്. സ്ഥാപിതമായി വെറും നാല് വര്‍ഷം താണ്ടുമ്പോള്‍, പ്രതിമാസം 100 മില്ല്യണ്‍ സജീവ ഉപയോക്താക്കള്‍ക്കൊപ്പം (MAU), 2020 ഒക്ടോബറില്‍ ഒരു ബില്ല്യണ്‍ ഡിജിറ്റല്‍ പേയ്മെന്റ് ട്രാന്‍സാക്ഷനുകള്‍ സൃഷ്ടിച്ചുകൊണ്ട്, ഫോണ്‍പേ, 250 മില്ല്യണ്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ച വേഗത്തെയും ഫോണ്‍പേയുടെ ഗണ്യമായ വളര്‍ച്ചാ സാദ്ധ്യതയെയും കണക്കിലെടുത്ത്, […]
ഇന്ത്യൻ റെയിൽവേ വിൽക്കാനുളള നടപടിയായി
വെബ്ഡസ്ക്:040920/10:48 റെയിൽവേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാൻ തന്ത്രപരമായ നടപടിയുമായി കേന്ദ്രസർക്കാർ. റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ആണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഓഹരിവിൽപ്പന ഉടൻ തുടങ്ങാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ബോർഡ് ചെയർമാനെ സിഇഒ ആയി നിയമിച്ചു. നിലവിലുള്ള ചെയർമാൻ വികെ യാദവ് തന്നെ ആയിരിയ്ക്കും ആദ്യ സിഇഒ ആയി ചുമതലയേക്കുക. അതേസമയം, സ്റ്റാഫ്, എഞ്ചിനിയറിംഗ്, മെറ്റീരിയൽസ് മാനേജ്മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ് […]
അഭ്യന്തര കാർവിപണി തകർച്ചയിൽ
ബംഗളൂരു: ഇന്ത്യൻ അഭ്യന്തര കാർവിപണിയിൽ 50 ശതമാനം ഡിമാന്റ് ഇടിഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ തന്നെ വിൽപ്പന യിൽ ചെറിയ കുറവു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊറോണയെ തുടർന്നുളള ലോക്ഡൗണും വിപണിയെ സാരമായി ബാധിച്ചത്. ഉപഭോക്താക്കൾ വലിയ പർച്ചേഴ്സ് നിർത്തിവെച്ചതാണ് ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിയെന്നാണ് ഇന്ത്യൻ വാഹന ഉൽപാദകരുടെ അസോസിയേഷൻ ഭാരവാഹികളെ ഉദ്ധരിച്ച് റോയിറ്റർ റിപ്പോർട്ട് ചെയ്തു. ജൂണിൽ മാത്രം കാർവിപണിയിലുണ്ടായ തകർച്ച 58 ശതമാനമാണ്. കൊറോണ ഉണ്ടാക്കിയ […]
കൊക്കകോള: പരസ്യം നിര്‍ത്തി
വാഷിംഗ്ടണ്‍: സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുന്നത് ഒരു മാസത്തേക്കു നിര്‍ത്തിവയ്ക്കുകയാണെന്ന് അമേരിക്കന്‍ കമ്ബനി കൊക്കകോള. വര്‍ണവെറിയും വ്യാജ പ്രചാരണങ്ങളും തടയാന്‍ സമൂഹമാധ്യമങ്ങള്‍ കര്‍ശന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. സമൂഹമാധ്യമങ്ങളില്‍ വര്ണവെറിക്കു സ്ഥാനമില്ല. അതിനാല്‍ത്തന്നെ വര്‍ണവെറി, വിദ്വേഷപ്രസംഗം, വ്യാജപ്രചാരണം തുടങ്ങിയ പ്രശ്നങ്ങള്‍, സമൂഹമാധ്യമങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ പരസ്യങ്ങളും പ്രചാരണങ്ങളും വര്‍ണവെറിയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നവയല്ലെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കും - കൊക്കകോള സിഇഒ ജയിംസ് ക്വിന്‍സെ പറഞ്ഞു. വര്‍ണവെറി തടയാന്‍ നടപടിയെടുക്കാത്തതില്‍ […]
തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍
കൊച്ചി: പെട്രോള്‍, ഡീസല്‍ വില ഇന്നും എണ്ണക്കമ്പനികള്‍ കൂട്ടി. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില എണ്ണക്കമ്പനികള്‍ കൂട്ടുന്നത്. 53 പൈസയാണ് ഇന്ന് പെട്രോളിന് കൂട്ടിയത്. ഡീസലിന് 61 പൈസയും കൂട്ടി. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.63 രൂപയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77. 97 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 72.37 രൂപയുമാണ് വില. ഇന്ധന വില ഉയരാന്‍ തുടങ്ങിയത് […]
രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചു പിടിക്കണമെന്ന് പ്രധാനമന്ത്രി
കോവിഡിനു ശേഷം രൂപപ്പെടുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി മുന്നേറാന്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ 125 ആം വാര്‍ഷികം ഉല്‍ഘാടനം ചെയ്യുകയായിരുന്നു മോദി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയുക എന്നതാവണം ആത്മ നിര്‍ഭര്‍ പാക്കേജിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പഴയ നയങ്ങള്‍ ഉപേക്ഷിച്ച് ലോകരാജ്യങ്ങള്‍ പരസ്പര സഹകരണത്തിന്റേതായ പുതിയ പാതകള്‍ അന്വേഷിക്കുകയാണ്. മുമ്പൊരു സര്‍ക്കാറിനും കഴിഞ്ഞിട്ടില്ലാത്ത നയപരമായ പരിഷ്കരണങ്ങളാണ് […]
പ്രവാസി ക്ഷേമത്തിനായി ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കും: ഇ.പി ജയരാജന്
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്.കേന്ദ്ര പാക്കേജില്‍ പ്രവാസി ക്ഷേമത്തിന് പരിഗണന നല്‍കിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സാമ്ബത്തിക സഹായം അടക്കം ലഭ്യമാക്കേണ്ടതുണ്ട്. പ്രവാസി ക്ഷേമത്തിന് ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇ.പി ജയരാജന് വ്യക്തമാക്കി. അതേ സമയം ഒട്ടനവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്, വ്യവസായ വകുപ്പ്ഒരു […]
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ഒരു വർഷം
ന്യൂസ് ക്രിയേറ്റർ സ്വതന്ത്ര മാധ്യമ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാവുന്നു. 2019 മെയ് ഒന്നിനാണ് ന്യൂസ് ക്രിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ വാർത്തകൾ വായനക്കാരിലേക്ക് എത്തിക്കുന്ന ഓൺലൈൻ മാധ്യമമാണ് ന്യൂസ് ക്രിയേറ്റർ. എന്നും ജനപക്ഷത്തു നിൽക്കുന്ന ന്യൂസ് ക്രിയേറ്റർ കഴിഞ്ഞ ഒരു വർഷമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളിലും കേരള ജനതയോടൊപ്പം ആയിരുന്നു. മലബാർ ആസ്ഥാനമായാണ് ന്യൂസ് ക്രിയേറ്റർ പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ വർഷം […]
വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്ന് ബിസിനസ്സ് സംരംഭത്തിലേക്ക്
ചെറിയൊരു വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്ന് വന്ന ആശയം ബിസിനസ്സ് സംരംഭമാക്കി മാറ്റി ഒരു കൂട്ടം ആളുകള്‍. നിരവധി ബിസിനസ്സ് ആശങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സൗഹൃദ വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്നാണ് ഇത്തരം ഒരു ആശയം ഉണ്ടായത്. 200 പേരായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ബിസ്നസ്സ് ചെയ്യാന്‍ താല്‍പ്പര്യമുള്ള ഒരേ ആശയങ്ങളുള്ള അന്‍പത് പേര് ചേര്‍ന്നാണ് ക്രൗഡ് ബിസ് എന്ന് ബിസിനസ്സ് സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്. പിന്നീട് […]
ഫുഡിയോ വരുന്നു
140 ഔട്ട്ലെറ്റുകളുമായി ഫുഡിയോ വരുന്നു ഭക്ഷണ വിതരണ രംഗത്ത് ഒന്‍പത് വര്‍ഷത്തെ പാരമ്പര്യമുള്ള ഫുഡിയോ 140 ഔട്ട്ലെറ്റുകളുമായി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. 2011-ല്‍ തെങ്കാശിയിലാണ് ഫുഡിയോയുടെ ആദ്യത്തെ റെസ്റ്റോറന്റ് ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലുടനീളം ആയിരത്തിലധികം ഔട്ട്ലെറ്റുകള് വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫുഡിയോ ഇപ്പോള്‍. കേരളം, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഫുഡിയോ ആരംഭിക്കുന്നത്. ചിലയിടങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ചിലര്‍ക്ക് മാത്രം പരിചിതമായ രുചിക്കൂട്ടുകള്‍ പുറം ലോകത്തേക്ക് എത്തിക്കാന്‍ സാധ്യതകള്‍ ഒരുക്കുകയാണ് […]