നാളെ പൂർണ സൂര്യഗ്രഹണം സംഭവിക്കും. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യ ഗ്രഹണം. നാളെ ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ഗ്രഹണം ആരംഭിക്കുക. ഡിസംബർ 15 പുലർച്ചെ 12.23 വരെ നീളും. രാത്രിയായതുകൊണ്ട് തന്നെ ഇന്ത്യയിൽ ഗ്രഹണം കാണാൻ സാധിക്കില്ല. ചൈന, അർജന്റീന, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കും. ചിലെ, അർജന്റീന എന്നിവിടങ്ങളിൽ സൂര്യഗ്രഹണം കാരണം രണ്ട് മിനിറ്റ് പത്ത് സെക്കൻഡ് നേരം […]
ഇന്ന് ആത്മഹത്യാ പ്രതിരോധ ദിനം; ലോകത്ത് ഓരോ സെക്കന്റിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നു
ലോകത്ത് ഒരു വർഷം 8 ലക്ഷത്തോളം ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്കുകൾ. അതായത് ഓരോ സെക്കന്റിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നു. ദേശീയ ക്രൈം റെക്കോർഡ് ബ്യുറോയുടെ 2019 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആത്മഹത്യാ നിരക്കിൽ അഞ്ചാമതാണ് കേരളം. കേരളത്തിലെ ആത്മഹത്യാ നിരക്കിൽ ഒന്നാമത് കൊല്ലം ജില്ലയും. ജീവശാസ്ത്രപരവും,മനഃശാസ്ത്രപരവും,സാമൂഹികവും,സാംസ്കാരികവും, വിശ്വാസപരവുമായ കാര്യങ്ങൾ ആത്മഹത്യക്ക് കാരണമാവുന്നു.അത് കൊണ്ട് തന്നെ ഈ ഘടകങ്ങളിലെല്ലാമുള്ള ഇടപെടലുകൾ ഉൾക്കൊള്ളുന്നതാണ് ആത്മഹത്യാ പ്രതിരോധം. കൂട്ടായ പ്രവർത്തനലത്തിലൂടെ […]
അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതം സാധ്യമല്ല, ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ രോഗബാധ വളരെ ഉയര്‍ന്നതാണ്. ഇത് ആശങ്കാജനകമാണ്. അമേരിക്കയിലെ ഫ്ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നു. ഇക്കാര്യം […]
സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിന് എതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്റര്‍പോള്‍ നടപടി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു. ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. കസ്റ്റംസിന്റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് […]
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,29,197
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,29,197 ആയി. ഒരു കോടി പതിനൊന്ന് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി അറന്നൂറ്റി എണ്‍പത്തൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അറുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റേഴായിരത്തി തൊള്ളായിരത്തി എഴുപത്തൊന്ന് പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി ഇരുപത്തെട്ട് പുതിയ കേസുകളും 5,170 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 616 പേര് കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റി ഒന്ന് […]
കൊക്കകോള: പരസ്യം നിര്‍ത്തി
വാഷിംഗ്ടണ്‍: സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുന്നത് ഒരു മാസത്തേക്കു നിര്‍ത്തിവയ്ക്കുകയാണെന്ന് അമേരിക്കന്‍ കമ്ബനി കൊക്കകോള. വര്‍ണവെറിയും വ്യാജ പ്രചാരണങ്ങളും തടയാന്‍ സമൂഹമാധ്യമങ്ങള്‍ കര്‍ശന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. സമൂഹമാധ്യമങ്ങളില്‍ വര്ണവെറിക്കു സ്ഥാനമില്ല. അതിനാല്‍ത്തന്നെ വര്‍ണവെറി, വിദ്വേഷപ്രസംഗം, വ്യാജപ്രചാരണം തുടങ്ങിയ പ്രശ്നങ്ങള്‍, സമൂഹമാധ്യമങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ പരസ്യങ്ങളും പ്രചാരണങ്ങളും വര്‍ണവെറിയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നവയല്ലെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കും - കൊക്കകോള സിഇഒ ജയിംസ് ക്വിന്‍സെ പറഞ്ഞു. വര്‍ണവെറി തടയാന്‍ നടപടിയെടുക്കാത്തതില്‍ […]
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു
ലോകത്ത് ആകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ മരിച്ചത് 4,79,879 പേരാണ്. തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി അമ്പത്തിമൂവായിരത്തി എഴുന്നൂറ്റി മുപ്പത്തഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമ്പത് ലക്ഷത്തി നാല്പത്തൊന്നായിരത്തി എഴുന്നൂറ്റി പതിനൊന്ന് പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാല് പുതിയ കേസുകളും 5,465 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ ഇന്നലെ 863 പേര് കൂടി […]
പ്രതീക്ഷയോടെ ആരോഗ്യ മേഖല; ഗുരുതര കോവിഡ് രോഗികളില്‍ ഡെക്സാമെത്താസോണ്‍ ഫലപ്രദം
ലണ്ടന്‍: ജനറിക് സ്റ്റിറോയ്ഡായ ഡെക്സാമെത്താസോണ്‍ കോവിഡ് രോഗം ഗുരുതരമായവരില്‍ ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധര്‍. ഈ മരുന്ന് ചെറിയ ഡോസില്‍ നല്‍കുന്നത് മരണ നിരക്ക് കുറക്കാന്‍ സഹായിച്ചെന്ന് പരീക്ഷണ ഫലം തെളിയിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. പരീക്ഷണ ഫലം വലിയ വഴിത്തിരിവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പരീക്ഷണത്തിന് പിന്നില്‍ ബ്രിട്ടന് കേന്ദ്രീകരിച്ച ആരോഗ്യവിദഗ്ധരാണ്. റിക്കവറി എന്നാണ് പരീക്ഷണത്തിന് നല്കിയ പേര്. കോവിഡ് രോഗികളില്‍ മരുന്ന് പെട്ടെന്നുള്ള മാറ്റത്തിന് കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. മരുന്ന് കൂടുതല്‍ […]
കോവിഡില്‍ വിറങ്ങലിച്ച് ലോകം: രോഗ ബാധിതര്‍ 80 ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 11502 പോസിറ്റീവ് കേസുകള്‍
കോവിഡിന്റെ വലയില്‍ കുടുങ്ങി കരകയറാനാകാതെ ലോകം. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7,982,822 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു എന്നാണ് കണക്കുകള്‍. ലോകത്താകെ നാളിതുവരെ 435,166 പേര് മരണപ്പെട്ടപ്പോള്‍ 4,103,984 പേര് രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 528,964 ആള്‍ക്കാരിലും രോഗം പിടിപെട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാമത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്(117,853) മരണപ്പെട്ടത്. ബ്രസീലില്‍ […]
കോവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷത്തിനടുത്തു: മരണം 4.08 ലക്ഷം
ലോകത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 72 ലക്ഷമായി ഉയരുന്നു. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. കോവിഡ് രോഗികളില്‍ മുന്നില്‍ അമേരിക്കയാണ്. 20.26 ലക്ഷമാണ് അമേരിക്കയില്‍ ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം. മരണം 1.13 ലക്ഷമായി. ബ്രസീലിലും റഷ്യയിലും കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ബ്രസീലില്‍ 7.10 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 37,312 കടന്നു. റഷ്യയില്‍ 4.76 ലക്ഷം പേര്‍ക്കും […]