കോവിഡ് 19; എല്ലാ പരീക്ഷകളും മാറ്റിവച്ചു

തിരുവനന്തപുരം: കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വകലാശാലാ പരീക്ഷകളാണ് മാറ്റിവച്ചത്.

സംസ്ഥാനം അതീവ ജാഗ്രതയില്‍; കാല്‍ ലക്ഷം പേര്‍ നിരീക്ഷണത്തില്‍

കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളിലാണ് സംസ്ഥാനം കഴിഞ്ഞ രണ്ട് ദിവസമായി പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. യൂണിവേഴ്സിറ്റി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. എറണാകുളം ജില്ലയില്‍ ഇന്ന് ലഭിച്ച 16 പരിശോധനാഫലവും നെഗറ്റീവാണ്. കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളിലാണ് സംസ്ഥാനം. 25,603 പേരാണ് നിരീക്ഷണത്തില്‍. […]

സംസ്ഥാനത്ത് പിടിച്ചെടുത്ത ചാരായം സാനിറ്റൈസർ നിർമാണത്തിന്

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ പുതുവഴി തേടി ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്. പലപ്പോഴായി പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റർ ചാരായം സാനിറ്റൈസർ നിർമ്മാണത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ചെയർമാൻ സിബി ചന്ദ്രബാബു ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹാൻഡ് സാനിറ്റൈസറുകൾക്കും സാനിറ്റൈസർ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോപ്രൊപൈൽ ആൽക്കഹോളിനും വില കുത്തനെ വർധിച്ചതോടെയാണ് പുതിയ […]

കോവിഡ് 19 പ്രതിരോധം, എടിഎമ്മുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധം കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ചെറിയ പിഴവ് പറ്റിയാല്‍ പോലും ഇപ്പോഴത്തെ സ്ഥിതി വഷളാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 ഭീതി ഇല്ലാതാക്കാന്‍ ആരോഗ്യമേഖലയ്ക്കു സാധിക്കുമെന്നും ഇതില്‍ തദേശസ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം എന്നിവയൊക്കെയാണ് മുഖ്യമന്ത്രിയുടെ മറ്റ് നിര്‍ദേശങ്ങള്‍. സാഹചര്യം അസാധാരണമാണെന്നും തെറ്റായ പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ […]

കൊറോണ; മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടും, പ്രതിപക്ഷത്തിന് എതിര്‍പ്പ്

മലപ്പുറം: മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമെന്നോണമാണ് ഈ തീരുമാനം. നഗരസഭ പരിധിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളാണ് അടച്ചിടുക. ഈ മാസം 31 വരെയാണ് അടച്ചിടുക. അതേസമയം അടച്ചിടാനുള്ള കൗണ്‍സിലിന്റെ തീരുമാനത്തെ പ്രതിപക്ഷം എതിര്‍ത്തെങ്കിലും അത് മറികടന്നാണ് നടപടി കൈകൊള്ളുന്നത്. ഇതുസംബന്ധിച്ച്‌ മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്‌ ജമീല അറിയിച്ചു.

മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്കുകൂടി കൊറോണ; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 171

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നെത്തിയ 22 കാരിക്കും ദുബായില്‍ നിന്നെത്തിയ 49-കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 171ആയി. ഇതില്‍ 25 പേര്‍ വിദേശികളാണ്. ഹരിയാണയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയില്‍ രോഗം […]

എസ്‌എസ്‌എല്‍സി, പ്ല്‌സ്ടു, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലും സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും തുടരും. സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. അതേസമയം രാജ്യത്തെ എല്ലാ സിബിഎസ്‌ഇ പരീക്ഷകളും മാറ്റിവെക്കും. നിലവില്‍ നടക്കുന്ന സിബിഎസ്‌ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. മാര്‍ച്ച്‌ 31 ന് ശേഷമായിരിക്കും പരീക്ഷകള്‍ ഇനി ഉണ്ടാവുക. എല്ലാ സ്‌കൂളുകളും സര്‍വ്വകലാശാലകളും സാങ്കേതിക സര്‍വ്വകലാശാലകളും അടക്കണം.

കൊറോണ ! കേരളത്തിൽ എച്ച്ഐവിയുടെ മരുന്ന് പരീക്ഷിച്ചത് പ്രതീക്ഷ നൽകുന്നു

കൊറോണ ബാധിതർക്ക് എച്ച്ഐവി ബാധിതർക്ക് നൽകുന്ന മരുന്ന് പരീക്ഷിച്ചു. ലഭിച്ച ഫലം പ്രതീക്ഷ നൽകുന്നതാണ്. നിർണായക നീക്കവുമായി എറണാകുളം മെഡിക്കൽ കോളേജാണ് രംഗത്ത് വന്നിരിക്കുന്നത്. പുതിയ പരീക്ഷണം വിജയിക്കുമെന്ന പ്രതീക്ഷയിലാണ്.

കാെറോണ: കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ

ദില്ലി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ കാലത്ത് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ കോടതി അഭിനന്ദിച്ചത്. കേരളത്തില്‍ ഉച്ച ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് അറിയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്. നേരത്തെ കേരളത്തിലെ ജയിലുകളില്‍ നടത്തിയ ക്രമീകരണങ്ങളെ കോടതി പ്രശംസിച്ചിരുന്നു.

സംസ്ഥാനത്ത് താപനില ഉയരും; ഉഷ്ണതരംഗത്തിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ ചൂട് ഉയരുമെന്നും കോഴിക്കോട് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ സെല്‍ഷ്യസ് താപനില ഉയരാനാണ്‌ സാധ്യത. തിരുവനന്തപുരം, കൊല്ലം, തുശുര്‍, മലപ്പുറം ജില്ലകളില്‍ സാധാരണ താപനിലയില്‍ നിന്ന് രണ്ട് മുതല്‍ മൂന്നു ഡിഗ്രിവരെ താപനില ഉയരാം. കോഴിക്കോട് അന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 4. 5 ഡിഗ്രി സെല്‍ഷ്യസും അതിലധികവും […]