സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്. രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത്തോട്ട് ചായുന്നത്. കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്ഐ അംഗമായിരുന്നു രേഷ്മ. നിലവിൽ […]
കൊവിഡ് വാക്സിനേഷന്: സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്ട്രേഷന് പൂര്‍ത്തിയായി
കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന് അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064), സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്ട്രേഷന് നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്ട്രേഷന് […]
10, പ്ലസ് ടു ക്ലാസുകൾ ജനുവരി ഒന്നിന് ആരംഭിക്കും
10, പ്ലസ് ടു ക്ലാസുകൾ ജനുവരി ഒന്നിന് തുറക്കും. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ […]
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി നേടിയത് അട്ടിമറി വിജയം
ശക്തമായ മത്സരം നടന്ന കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയം നേടിയാണ് ഇടതു മുന്നണി ഭരണം തിരിച്ചുപിടിച്ചത്. ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഉള്‍പ്പെടെ വിള്ളല്‍ വീണെങ്കിലും ബിജെപിക്ക് ജില്ലയില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 2015 ല്‍ നഷ്ടമായ പിലിക്കോട് ഡിവിഷന് തിരിച്ച് പിടിക്കുകയും ചെങ്കളയില്‍ അട്ടിമറി ജയം നേടുകയുംചെയ്തതോടെയാണ് എല്‍ഡിഎഫിന് എട്ട് സീറ്റിന്റെ ജയം ജില്ലാ പഞ്ചായത്തില്‍ നേടാനായത്. എല്‍ജെഡിയുടെ മുന്നണി പ്രവേശനം പിലിക്കോട് എല്‍ഡിഎഫിന് ഗുണം ചെയ്തു. എന്നാല്‍ […]
25 വര്‍ഷത്തെ യു ഡി എഫ് ആതിപഥ്യം അവസാനിച്ചു, പുതുപ്പള്ളിയുടെ മണ്ണില്‍ ചെങ്കൊടി ഉയര്‍ന്നു
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തിലും കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ചരിത്ര വിജയം കുറിച്ച് എല്‍.ഡി.എഫ്. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചടക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് വമ്ബന്‍ ജയം കൈവരിച്ചത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. എല്‍.ഡി. എഫ് 7, യു.ഡി.എഫ് 6, ബി.ജെ.പി 3, ഇടതു സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് പുതുപ്പള്ളിയിലെ കക്ഷിനില. 2015ല്‍ കോണ്‍ഗ്രസ് 11 സീറ്റുകള്‍ നേടിയായിരുന്നു പുതുപ്പള്ളിയില്‍ ആതിപഥ്യം […]
തെരഞ്ഞെടുപ്പ് 2020: ഇരട്ടക്കൊല നടന്ന കല്യോട്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കാസര്‍ഗോഡ് നഗരസഭയിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. കാസര്‍ഗോഡ് യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം പെരിയ ഇരട്ട കൊലപാതകമായിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് വലിയ വിവാദമായി മാടിയിരുന്നു , സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീം കോടതി വരെ […]
പന്തളം നഗരസഭയില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ
പന്തളം നഗരസഭയില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ. ഫലം പുറത്തുവന്ന 30 വാര്‍ഡുകളില്‍ എന്‍ഡിഎ സഖ്യം 17 സീറ്റുകളും നേടി. എല്‍ഡിഎഫ് ഏഴും യുഡിഎഫ് അഞ്ചും സീറ്റുകള്‍ നേടി. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ആകെ 33 വാര്‍ഡുകളില്‍ ഇനി 3 വാര്ഡുകളിലെകൂടി ഫലമാണ് പുറത്തുവരാനുള്ളത്. നിലവിലെ സ്ഥിതി അനുസരിച്ച് രണ്ടു സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. പടലപ്പിണക്കം പന്തളം എന്‍ഡിഎയില്‍ നിലനിന്നിരുന്നുവെങ്കിലും അതിനെയൊക്കെ മറികടന്നാണ് വിജയമുറപ്പിച്ചിരിക്കുന്നത്. അതേസമയം, ഭരണതുടര്‍ച്ച ഉറച്ചു വിശ്വസിച്ച എല്‍ഡിഎഫിന് […]
കേരളത്തിൽ എൽഡിഎഫിന് മുന്നേറ്റം
വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിർത്തിയാണ് എൽഡിഎഫ് കുതിക്കുന്നത്. ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫും, മൂന്നിടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 86 മുനിസിപ്പിാലിറ്റികളിൽ 41 ഇടത്ത് എൽഡിഎഫും, 39 ഇടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ിടത്ത് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് യുഡിഎഫും. […]
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിന് മുന്നേറ്റം; ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിനും; ജില്ല തിരിച്ചുള്ള കണക്ക്
ഗ്രാമ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും കനത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 183 ഇടത്ത് യുഡിഎഫും 179 ഇടത്ത് എൽഡിഎഫും മുന്നേറുകയാണ്. 18 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിൽ 58 ഇടത്ത് എൽഡിഎഫ് മുന്നേറുകയാണ്, 41 ഇടത്ത് യുഡിഎഫും മുന്നേറുന്നുണ്ട്. രണ്ട് ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു ജില്ലാ പഞ്ചായത്തിൽ ഏഴ് ഇടത്ത് എൽഡിഎഫും, ഏഴ് ഇടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ലീഡ് നില തിരുവനന്തപുരം- യുഡിഎഫ്-2, […]
വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എറണാകുളം റൂറൽ എസ്പി.
വോട്ടെണ്ണൽ ദിനത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല. രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും എറണാകുളം റൂറൽ എസ്.പി കെ കാർത്തിക്. നാളെ വൈകിട്ട് ആറുമണിക്ക് ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല. നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും എസ്പി പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്.പി കെ കാർത്തിക്.