മത്തായിയുടെ മൃതശരീരം ഇന്നു വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും

വെബ്ഡസ്ക്:040920/1018 പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം ചെയ്യും. മൃതദേഹം റീ-പോസ്റ്റുമോർട്ടം ചെയ്യുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീ പോസ്റ്റുമോർട്ടം നടത്തിയ അതേ സംഘമാണ്. സിബിഐയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഈ മൂവർസംഘത്തെ തന്നെ റീപോസ്റ്റുമോർട്ടത്തിനും സർക്കാർ നിയോഗിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് നാളെ രാവിലെ 9ന് വടശേരിക്കര […]

അന്‍വര്‍ അലി കളിക്കളത്തില്‍ രാജ്യത്തിന്റെ പ്രതിരോധം; ഒരു വര്‍ഷമായിട്ട് കിടപ്പിലാണ്, പ്രാര്‍ത്ഥനക്കായി പിതാവ്

വെബ്ഡസ്‌ക്: കാല്‍പന്തുകളിയില്‍ ഇന്ത്യയുടെ സ്വപ്‌നവും ആറംഗകുടുംബത്തിനുളള ആഹാരത്തിന്റെ ഏക ആശ്രയവുമായ അന്‍വര്‍അലി ഹൃദയസംമ്പന്ധമായ അസുഖവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. രോഗമുക്തിക്കായി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുയാണ് അദ്ദേഹത്തിന്റെ കുടുംബം. കാണുന്നവരോടെല്ലാം അന്‍വറിന്റെ പിതാവ് അബ്ദുല്‍ റസാഖ് തന്റെ മകനുവേണ്ടി പ്രാര്‍ത്ഥിക്കാനാവിശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് അന്‍വര്‍ അലിക്ക് ഹൃദയസംമ്പന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ അലിയുടെ ഫുഡ്‌ബോള്‍ സ്വപ്‌നം കോമയിലാകുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുശേഷം അലിക്ക് കളിക്കളത്തിലേക്കിറങ്ങാന്‍ പറ്റുമോയെന്ന് ഇന്ത്യന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ അടുത്ത പത്തുദിനങ്ങള്‍ക്കുളളില്‍ തിരുമാനിക്കുമെന്നാണ് കായിക […]

മജിസ്‌ട്രേറ്റിനെ തിരുത്തി ഹൈക്കോടതി; സ്വാതന്ത്ര്യത്തിന്റെ മണം കാത്ത് ഡോ.ഖഫീല്‍ഖാന്‍

ഡോ. കഫീല്‍ ഖാന്‍ എന്ന ശിശുരോഗ വിദഗ്ധനെ യുപിയിലെ യോഗി സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് പിന്നിട്ടു. ഇതിനിടയില്‍ രണ്ടു തവണയായി 16 മാസമാണ് അദ്ദേഹത്തെ തടവിലിട്ടത്. രണ്ടു തവണയും വൈകിയെത്തിയ നീതിപീഠമാണ് അദ്ദേഹത്തിനു മോചനം നല്‍കിയത്. ഇക്കുറി അദ്ദേഹത്തിന്റെ അലിഗഡ് പ്രസംഗം ചൂണ്ടിക്കാട്ടി തടവിലിട്ടുവെങ്കിലും പ്രസംഗം പൂര്‍ണ്ണമായും കേള്‍ക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഹൈക്കോടതി അദ്ദേഹത്തെ നിരപരാധിയായി വിട്ടുയക്കുകയായിരുന്നു. 2017ല്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണവുവുമായി […]

വിടപറഞ്ഞത് ഒരു നീണ്ട അധ്യായം

ഒരുപക്ഷേ, മറ്റൊരു ഇന്ത്യൻ രാഷ്ട്രീയക്കാരനും മുഖർജിയുടെ അസൂയാവഹമായ റെക്കോർഡുമായി പൊരുത്തപ്പെടാൻ കഴിയില്ല. അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണയുണ്ട്. തന്റെ നാലു ഭാഗങ്ങളുള്ള ഓർമ്മക്കുറിപ്പിൽ, സംഭവബഹുലമായ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ രഹസ്യങ്ങൾ അദ്ദേഹം മറച്ചുവെച്ചു. കോൺഗ്രസ് പാർട്ടിയുടെ മാൻ ഫോർ ഓൾ സീസണായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ സേവനങ്ങൾ പലപ്പോഴും പാർട്ടിക്ക് പ്രതിസന്ധികൾ നേരിടുന്നതിന് ആവശ്യമായിരുന്നു. സർക്കാരിനെയും പാർട്ടിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘകാലത്തെ അറിവും അനുഭവവും കാരണം ക്രൈസിസ് […]

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായതായി ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ വൈകുന്നേരത്തോടെ അറിയിച്ചിരുന്നു. ശ്വാസകോശ അണുബാധ കൂടുതല്‍ വ്യാപിച്ചെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിച്ചിരുന്നു. വൈകിട്ട് 5.50 ഓടെയാണ് പ്രണബ് മുഖര്‍ജിയുടെ മരണ […]

കൊവിഡ് ബാധിതരുടെ ഫോൺ വിവരച്ചോർച്ച; പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ലെന്നും പൊലീസ് നടപടിയിൽ അപാകതയില്ലെന്നും കോടതി. ഫോൺ കോൾ വിശദാംശങ്ങൾ അല്ല മറിച്ച് ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ദിവസേന കൊവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ചെന്നിത്തലയോട് കോടതി പറഞ്ഞു. സെല്ലുലാർ കമ്പനികളെ കേസിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും കഴിഞ്ഞ […]

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥലത്ത് എത്തുകയും കളക്ടറുമായി അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ഈ സഹാചര്യത്തിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.