സ്‌കൂളുകള്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി

വെബ്ഡസ്‌ക്:090920/ 9:27 ഈ മാസം അവസാനം സ്‌കൂളുകൾ ഭാ​ഗികമായി തുറന്നുപ്രവർത്തിക്കാൻ അനുമതി. സെപ്തംബർ 21 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിർദേശിച്ചത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകൾ തുറക്കാമെന്നാണ് നിർദേശം. ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സ്‌കൂളുകൾ തുറക്കുന്നത്. ഫേസ് മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിൽ […]

യു.പിയിലെ മുസ്ലിങ്ങളെ ചേർത്തുനിർത്തി പ്രിയങ്കാഗാന്ധി

പൊളിറ്റിക്കൽ ഡസ്ക്: ഉത്തരപ്രദേശിലെ മുസ്ലിങ്ങൾക്ക് താങ്ങും തണലുമായി കോൺഗ്രസ്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലാണ് മുസ്ലിങ്ങളെ കോൺഗ്രസിനൊപ്പം ചേർത്തു നിർത്താൻ യു.പിയിൽ മുതിർന്ന നേതാക്കളെ പോലും രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ അരക്ഷിതരായ മുസ്ലീങ്ങളെ ചേർത്തുപിടിക്കുന്നതിൽ ശ്രദ്ധേയമായ ഇടപ്പെടുലുകളാണ് പ്രിയങ്ക ഗാന്ധി വദ്ര നടത്തിവരുന്നത്. ഗോരഖ്പൂരിലെ യൂപിയിലെ യോഗീസർക്കാർ നിരന്തരം പീഡിപ്പിച്ചുവന്നിരുന്ന ഡോക്ടർ ഖഫീൽ ഖാനെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് അയക്കാൻ ഉപദേശിച്ചത് പ്രിയങ്കയാണെന്ന് ഡോക്ടർ തുറന്ന് സമ്മതിച്ചിരുന്നു. കോൺഗ്രസിന് ശക്തിയുളള സംസ്ഥാനത്ത് ഡോ.ഖഫീൽ ഖാന് […]

എന്തുകൊണ്ട് പികെ കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു?

രാജേഷ് തിലങ്കരി എഴുതുന്നു മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് എന്തുകൊണ്ട് ? ദേശീയ രാഷ്ട്രീയത്തിൽ പ്രത്യേക റോളുകളൊന്നുമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നുവെന്ന വാർത്ത കുറച്ചുനാളായി സജീവ ചർച്ചയിലാണ്.മലപ്പുറം എം പിയായിരുന്ന ഇ അഹമ്മദിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നും മൽസരിച്ച് പാർലമെന്റിലെത്തുന്നത്. തുടർന്നു കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് ഇലക്ഷനിലും കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് പോയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി അധികം […]

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക്​ കോവിഡ്​

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ്​ കോവിഡ്​ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ ദിവസം 1089 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയർന്നു. 31,07,223 പേർ ​രാജ്യത്ത്​ രോഗമുക്​തി നേടിയിട്ടുണ്ട്​. 77.15 ശതമാനമാണ്​ കോവിഡ്​ രോഗമുക്​തി നിരക്ക്​. നിലവിൽ 8,46,395 പേരാണ്​ ചികിൽസയിലുള്ളത്​. കോവിഡ്​ […]

ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ തച്ചുടക്കും –ഇ.ടി. മുഹമ്മദ് ബഷീര്‍

വെബ്ഡസ്ക്:05092020/07:33 കേ​ന്ദ്ര സ​ർക്കാ​ർ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം രാ​ജ്യ​ത്തി​ൻറ വ​ള​ർച്ച​യെ ത​ച്ചു​ട​ക്കു​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. ‘ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വും ഭാ​ഷാ പ​ഠ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള ഉ​ർദു ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​തൊ​രു രാ​ജ്യ​ത്തി​ന്റെ​യും വി​ക​സ​ന​ത്തി​ന്റെ അ​ടി​ത്ത​റ വി​ദ്യാ​ഭ്യാ​സ​മാ​ണ്. വി​ദ്യാ​ഭ്യാ​സ ചി​ന്ത​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ ധി​റു​തി പി​ടി​ച്ച്​ ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. […]

സുശാന്ത് സിംഗിന്റെ മരണം അന്വേഷണം വഴിത്തിരിവില്‍ റിയയെ ഇന്ന് ചോദ്യം ചെയ്യും

09052020/07:17വെബ്ഡസ്ക്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. നടി റിയചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ രാത്രി റിയ ചക്രവർത്തിയുടെ സഹോദരൻ ഷൊവിക്കിന്റെയും, സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 10 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് റിയ ചക്രവർത്തിയുടെ സഹോദരൻ ഷൊവിക്കിന്റെയും, സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ വസതിയിലേക്ക് […]

ഗൗരിലങ്കേഷിനെ വെടിവെച്ചുകൊന്നിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം

വെബ്ഡസ്‌ക്: 050920/06:51 ബംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ലങ്കേഷ് പത്രികയുടെ പത്രാധിപരും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷിനെ വെടിവെച്ച് കൊന്നിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം തികയുന്നു. 2017 സെപ്റ്റംബര്‍ 5ന് ബംഗ്ലൂരുവിലെ രാജരാജേശ്വരി നഗറിലെ അവരുടെ വീടിനുമുന്നില്‍ വെച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. ഹിന്ദുത്വ ഭീകരവാദികളെ കുറിച്ചും അന്ധവിശ്വാസത്തിനെതിരായും എഴുതുകയും പ്രസംഗിക്കുകയും ചെയ്യ്തുവന്നിരുന്ന ഘട്ടത്തിലാണ് അവരെ വെടിവെച്ചുകൊന്നത്. ഹിന്ദുഭീകരവാദത്തിനെതിരെ നിരന്തരം പ്രസംഗിച്ചുവന്ന ഗൗരി സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയും ധീരമായി പൊരുതി. ലങ്കേഷിന് അന്നാ പൊളിറ്റ്‌കോവസ്‌കിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

രാജ്‌നാഥ്‌സിങ് ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും

വെബ്ഡസ്‌ക്:090420/12:30 പ്രതിരോധമന്ത്രി രാജനാഥ്‌സിങ് ചൈനീസ് പ്രതിരോധമന്ത്രിയുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ചൈനീസ് പ്രതിരോധമന്ത്രി വെയ്‌ഫെങിയുമായാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് കൂടിക്കാഴ്ച്ച നടത്തുക. ഷാങായി സഹകരണ സമ്മേളനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാര്‍ മോസ്‌കോയിലെത്തിയിട്ടുണ്ട്. നാലുമാസങ്ങളായി ഇരു രാജ്യങ്ങളുടെ സേനകള്‍ തമ്മില്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നല്ല സൗഹൃദത്തിലല്ല.. ചൈനീസ് സൈന്യം ഈയിട വീണ്ടും മേഖലയില്‍ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ പ്രതിരോധമന്ത്രിയെ കാണാന്‍ ആദ്യം […]

പ്രിയങ്കാ​ഗാന്ധി സഹായിച്ചു; ഡോ. ഖഫീൽഖാന് രാജസ്ഥാൻ സർക്കാറിന്റെ സംരക്ഷണം

വെബ്ഡസ്ക്:040920/11:16 അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായ ഡോ.കഫീൽ ഖാൻ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ ഉപദേശ പ്രകാരം ജയ്പൂരിലേക്ക് താമസം മാറി. ഉത്തർപ്രദേശിൽ തുടർന്നാൽ ഏതെങ്കിലും കേസ് കെട്ടിച്ചമച്ച് യോഗി ആദിത്യ നാഥ് തന്നെ ജയിലിൽ അടച്ചേക്കുമോ എന്ന ഭയം മൂലമാണ് ഉത്തർപ്രദേശ് വിട്ട് രാജസ്ഥാനിലെത്തിയതെന്നും ഡോ. കഫീൽ ഖാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘പ്രിയങ്കാ ഗാന്ധി എന്നെ ഒരുപാട് സഹായിച്ചു. കോൺഗ്രസ് സർക്കാർ രാജസ്ഥാൻ ഭരിക്കുന്നിടത്തോളം ഇവിടെ ഞാനും […]

ഇന്ത്യൻ റെയിൽവേ വിൽക്കാനുളള നടപടിയായി

വെബ്ഡസ്ക്:040920/10:48 റെയിൽവേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാൻ തന്ത്രപരമായ നടപടിയുമായി കേന്ദ്രസർക്കാർ. റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ആണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഓഹരിവിൽപ്പന ഉടൻ തുടങ്ങാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ബോർഡ് ചെയർമാനെ സിഇഒ ആയി നിയമിച്ചു. നിലവിലുള്ള ചെയർമാൻ വികെ യാദവ് തന്നെ ആയിരിയ്ക്കും ആദ്യ സിഇഒ ആയി ചുമതലയേക്കുക. അതേസമയം, സ്റ്റാഫ്, എഞ്ചിനിയറിംഗ്, മെറ്റീരിയൽസ് മാനേജ്മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ് […]