ആരോഗ്യ പ്രവർത്തകരെ മാത്രമല്ല ; അവരുടെ കുടുംബത്തെയും സമൂഹം ഒറ്റപ്പെടുത്തുന്നോ …?

ആരോഗ്യപ്രവർത്തകരെ നമ്മൾ ആദരിക്കുന്ന ഈ കോവിഡ് കാലത്ത് കേരളത്തിൽ ഒരു പാലിയേറ്റീവ് പ്രവർത്തകന് നേരിടേണ്ടി വന്ന അനുഭവം സങ്കടകരമാണ് . ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . ഒരു പാലിയേറ്റീവ് കുടുംബത്തിലെ അംഗമായതുകൊണ്ട് എൻ്റെ 6 വയസ്സുകാരിയെ സമൂഹം ഒറ്റപ്പെടുത്തി എന്ന സങ്കടപ്പെടുത്തുന്ന മകളുടെ ഫോൺ കോളിനെകുറിച്ചാണ് . പഠിക്കാനും കളിക്കാനും അയൽ വീട്ടിൽ പോയിരുന്ന അവളെ മറ്റു കുട്ടികളുടെ കുടുംബാംഗങ്ങൾ ഭീതിയോടെ കാണുന്നു എന്നതാണ് ആ സങ്കടം […]

സൂഫിയും സുജാതയും പിന്നെ മുല്ലമാരും

കള്‍ച്ചറല്‍ ഡെസ്‌ക്: സിനിമ ഹറാമായിരുന്ന മുസ്ലിം സമുദായം ഇപ്പോള്‍ സിനിമയെ നിരൂപണം ചെയ്തു തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ് മുസ്ല്യാക്കന്‍മാരുടെ സിനിമാറിവ്യൂകള്‍. സുഫിയും സുജാതയുമാണ് മുല്ലകളെ ഹാലിളക്കിയിരിക്കുന്നത്. സുജാതയും സൂഫിയും എന്ന സിനിമയിലെ സൂഫി യഥാര്‍ത്ഥ സൂഫിയല്ലെന്നാണ് പ്രധാനപ്രശ്‌നം. സുഫിയും സുജാതയും തമ്മിലുളള പ്രണയം ആത്മീയ പ്രണയം അല്ലെന്നും മുല്ലമാര്‍ വാദിക്കുന്നു. ചിലരുടെ വാദങ്ങള്‍ വളരെ ബാലിശമാണ്. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങളില്‍ നന്നായി ട്രെന്‍ഡിങ് ആകുന്നുണ്ട് അവരുടെ നിരൂപണ പ്രസംഗങ്ങള്‍. സാംസ്‌കാരികമായി […]

‘ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങൾ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാൻ?’ ലൂസി കളപ്പുര

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തിരുവല്ല പാലിയേക്കര ബസേലിയസ് സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിൽ ദിവ്യ പി ജോണി എന്ന സന്യസ്ത വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര. ഫേസ്ബുക്ക് പേജിലാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ പ്രതിഷേധക്കുറിപ്പ്. ജീവനറ്റ നിലയിൽ പല മഠങ്ങളിലും കണ്ടെത്തിയ സന്യാസിനികളുടെ പേരുൾപ്പെടെയാണ് സിസ്റ്റർ സിസ്റ്റർ ലൂസി കളപ്പുരയുടെ പോസ്റ്റ്. ”ഈ കേസുകളിൽ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? തെളിവുകൾ […]

“6മണി തള്ള്” എന്ന് പറയുന്ന കുറെ പേർ ഉണ്ടാകും. പക്ഷെ അതിനേക്കാൾ കൂടുതൽ ആൾക്കാർ കാത്തിരിക്കുന്നവരാണ്; നടി മാലാ പാർവതി

നാട് ജയിച്ചതിൽ അല്ല ജയിപ്പിച്ചവരുടെ ശക്തി ആണ് ചിലരെ പിടിച്ചുലയ്ക്കുന്ന കോവിഡ് എന്നും അതിന് ചികിത്സയില്ലെന്നും നടി മാലാ പാർവതി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടർന്ന് ആറു മണിക്ക് ഉണ്ടായിരുന്ന വാർത്താസമ്മേളനം നിർത്തിവച്ചതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് നടി. ‘6 മണി തള്ള്’ എന്ന് പറയുന്ന കുറെപേർ ഉണ്ടാകുമെന്നും അതിനേക്കാൾ കൂടുതൽ അത് കാത്തിരിക്കുന്നവരായിരുന്നുവെന്നും മാലാ പാർവതി പറഞ്ഞു. ആറുമണിക്ക് നടത്തിയിരുന്ന ആ പത്രസമ്മേളനം, നമ്മളെല്ലാവരും ഒരുമിച്ചാണ് എന്ന അനുഭവം […]

“അധികാര രാഷട്രീയത്തിന്റെ ഇടനാഴികളില്‍ ലേലം വിളിച്ച് പോകാനുള്ളതല്ല മനുഷ്യ ജീവന്‍”; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ബി ഉണ്ണിക്കൃഷ്ണന്‍

സ്പ്രിംഗ്‌ളര്‍ കരാര്‍ വിവരചോര്‍ച്ചാ ആരോപണത്തില്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമര്‍ശിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണന്‍. ലക്ഷക്കണക്കിനാളുകളുടെ റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഒരു ആരോപണം. അത്തരം ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പിന്നെന്തിനായിരുന്നു അങ്ങിനെ ഒരാരോപണം? ഏതുവിധത്തിലുള്ള മാനസികാവസ്ഥയാവും ഈ ആരോപണത്തിനു പിന്നിലുള്ളതെന്ന് ബി ഉണ്ണിക്കൃഷ്ണന്‍. പതിനായിരകണക്കിന് പേര്‍ ലോകമെമ്പാടും മരിച്ചു വീഴുമ്പോള്‍ കേരളത്തിന് രക്ഷിക്കാന്‍ കഴിയാതെ […]

പ്രതിപക്ഷ നേതാവിന്റെ സോഷ്യൽ മീഡിയ മാനിയയും ഫോൺ വിളികളും

കോവിഡ് കാലത്ത് ബോറടി മാറ്റാൻ കുറച്ചു കോമഡി ആവാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തോന്നിക്കാണും … അപ്പോഴാണ് അദ്ദേഹം ഫോണെടുത്ത് ദുബായിലേക്ക് കറക്കിക്കുത്തി ഒരു വിളി വിളിച്ചത്. താനും ഏന്തൊക്കെയോ ചെയ്യുന്നുണ്ട് എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി നിർമിച്ചതാണ് എന്നു തോന്നിപോവുന്ന രീതിയിലുള്ള ഒരു വീഡിയോ. പ്രവാസികളുടെ ഇത്രയും ഗൗരവമേറിയ പ്രശ്നം ഈ രീതിയിൽ ആണോ കൈകാര്യം ചെയേണ്ടത് എന്നാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ ചോദിക്കുന്നത്. ഇത്തരത്തിൽ ഒരു […]

‘കരുതലില്‍ കേരളം ലോകത്തുതന്നെ ഒന്നാമത്’; മകന് കൊവിഡ് ഭേദമായതില്‍ നന്ദിയറിയിച്ച് എം പത്മകുമാര്‍

കൊവിഡ് 19 ബാധിതനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട മകന്‍ രോഗവിമുക്തനായതില്‍ സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി സംവിധായകന്‍ എം പത്മകുമാര്‍. മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും ആശുപത്രി വിട്ട കാര്യം സംവിധായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ജില്ലാ കളക്ടര്‍ എസ് സുഹാസിനും ഒരുപാട് സ്‌നേഹമെന്നും പത്മകുമാര്‍ കുറിച്ചു. പാരീസില്‍ വെച്ചാണ് ഇരുവര്‍ക്കും രോഗബാധയുണ്ടായത്. ജനങ്ങളോടുള്ള […]

ചൈനീസ് സര്‍ക്കാരില്‍ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നു: സംവിധായകന്‍ സിദ്ദീഖ്

കോഴിക്കോട്: ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കില്‍ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകന്‍ സിദ്ദീഖ്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൈനയിലെ വുഹാനിലാണ് കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ചൈന വേണ്ടത്ര പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. അതേസമയം ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കേരളത്തില്‍ വേണ്ട മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയില്‍ ആദ്യം […]

കൊവിഡ്: ‘ശ്രീനിവാസന്റെ ദയവുചെയ്ത് ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്’ : ഡോ. ജിനേഷ്

കൊറോണയുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കൽ കോളെജിലെ ഡോക്ടർമാരുടേതെന്ന് ചൂണ്ടിക്കാട്ടി നടൻ ശ്രീനിവാസൻ നടത്തിയത് വ്യാജപ്രചരണമാണെന്ന് സോഷ്യൽമീഡിയയിൽ സജീവവും ഡോക്ടർമാരുടെ കൂട്ടായ്മയാ ഇൻഫോ ക്ലിനിക്കിന്റെ സ്ഥാപക അം​ഗങ്ങളിൽ ഒരാളുമായ ഡോ. ജിനേഷ് പി.എസ്. ശ്രീനിവാസൻ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് സാമൂഹ്യദ്രോഹമാണെന്നും മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി അല്ലേ നിങ്ങളെന്നും ജിനേഷ് ചോ​ദിക്കുന്നു. മാധ്യമം ദിനപത്രത്തിൽ ശ്രീനിവാസൻ എഴുതിയ ലേഖനത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് ജിനേഷിന്റെ മറുപടി. വിറ്റാമിൻ സി […]

“ഇത് നേതാവ്, ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍, ധൈര്യം പകരാനെത്തുന്ന സൈനാധിപൻ ” – റോഷന്‍ ആന്‍ഡ്രൂസ്

കൊവിഡ് 19 പ്രതിരോധത്തിനായി കേരളം സ്വീകരിക്കുന്ന നിലപാടുകളെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീര്‍ത്തിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നമുക്കും ആ രോഗാണുവിനുമിടയില്‍ സര്‍ക്കാര്‍ ഉണ്ടെന്ന വിശ്വാസം തോന്നുന്നു, ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോര്‍ത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാള്‍ നെഞ്ചിലേറ്റി മുഖ്യമന്ത്രി എല്ലാ ദിവസവും ഡയസിലേയ്ക്ക് നടന്നു കയറുന്നതു കാണുമ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്നു തിരിച്ചറിയുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ്. റോഷന്‍ ആന്‍ഡ്രൂസിന്റെ കുറിപ്പ്: അശാന്തിയുടെ കാലമാണിത് . ഇന്ന് മരണമെത്ര,രോഗികളായവരെത്ര എന്ന ആശങ്കയോടെ […]