ചോദ്യോത്തരവേളയില്ലാതെ പാർലമെന്റ് സമ്മേളനം!

വെബ്‌ഡെസ്‌ക് : പാർലമെന്‍റ് വര്‍ഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഉണ്ടാവില്ലെന്നു കേന്ദ്രം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം. ശൂന്യവേള അടക്കം മറ്റ് സഭാ നടപടികൾ സാധാരണ നിലയിൽ നടക്കും. രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്‍റ് അംഗങ്ങൾ കോവിഡ് നിർണയ പരിശോധന അടക്കം മുൻകരുതൽ മാനദണ്ഡങ്ങൾ പാലിക്കണം. ആഴ്ചയുടെ അവസാനം അവധി നൽകാതെ തുടർച്ചയായ ദിവസങ്ങളിലാണ് സഭ ചേരുക. ആദ്യ ദിവസമായ സെപ്തംബർ 14ന് […]

സ്വർണക്കടത്ത് കേസ്: ഉന്നതർക്കെതിരെ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്

വെബ്‌ഡെസ്‌ക് :  സ്വർണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെന്ന് കസ്റ്റംസ്. പ്രതികൾക്ക് കൂടുതൽ പേരുമായി ബന്ധമുള്ളതിന് തെളിവ് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ, പോലീസ് ഉദ്യോഗസ്ഥർ, ബ്യൂറോക്രാറ്റുകൾ തുടങ്ങിയവർക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു. ഇതിൽ ഓരോരുത്തരെയായി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ഇതിനായുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയെന്ന് കസ്റ്റംസ് അറിയിച്ചു. ശിവശങ്കറെ വീണ്ടും വിളിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ നാല് വർഷം എത്തിയ ഡിപ്ലൊമാറ്റിക് ബാഗുകളുടെ വിശദാംശങ്ങൾ കസ്റ്റംസ് തേടിയിട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ […]

സംസ്ഥാനത്ത് ഇന്ന് 1140 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 […]

മജിസ്‌ട്രേറ്റിനെ തിരുത്തി ഹൈക്കോടതി; സ്വാതന്ത്ര്യത്തിന്റെ മണം കാത്ത് ഡോ.ഖഫീല്‍ഖാന്‍

ഡോ. കഫീല്‍ ഖാന്‍ എന്ന ശിശുരോഗ വിദഗ്ധനെ യുപിയിലെ യോഗി സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് പിന്നിട്ടു. ഇതിനിടയില്‍ രണ്ടു തവണയായി 16 മാസമാണ് അദ്ദേഹത്തെ തടവിലിട്ടത്. രണ്ടു തവണയും വൈകിയെത്തിയ നീതിപീഠമാണ് അദ്ദേഹത്തിനു മോചനം നല്‍കിയത്. ഇക്കുറി അദ്ദേഹത്തിന്റെ അലിഗഡ് പ്രസംഗം ചൂണ്ടിക്കാട്ടി തടവിലിട്ടുവെങ്കിലും പ്രസംഗം പൂര്‍ണ്ണമായും കേള്‍ക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഹൈക്കോടതി അദ്ദേഹത്തെ നിരപരാധിയായി വിട്ടുയക്കുകയായിരുന്നു. 2017ല്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണവുവുമായി […]