വെബ്ഡസ്ക്:05092020/07:33 കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന ദേശീയ വിദ്യാഭ്യാസനയം രാജ്യത്തിൻറ വളർച്ചയെ തച്ചുടക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ‘ദേശീയ വിദ്യാഭ്യാസ നയവും ഭാഷാ പഠനവും’ എന്ന വിഷയത്തിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസ ചിന്തകരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ അംഗീകരിക്കാതെ ധിറുതി പിടിച്ച് നയം നടപ്പാക്കുന്നതിൽ ഉദ്ദേശ്യശുദ്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ. […]