കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുംകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ […]

ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 794 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകൾ അറിയിച്ചത്. ഇതിൽ 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നത്തെ കണക്ക് പക്ഷേ അപൂർണമാണ്. ഐസിഎംആർ വെബ് പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ ഉച്ച വരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി 77 വയസ്സുള്ള […]

കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു

കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശി സലിം ഷഹനാദ് (31) ആണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശി സലിം ഷഹനാദ് (31) ആണ് മരിച്ചത്. ഇയാളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. കഴിഞ്ഞ മാസം 28നാണ് സലിം ഷഹനാദ് ദുബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. നിരീക്ഷണത്തിലിരിക്കെ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാണെന്ന് ഫലം ലഭിച്ചു. രണ്ടാംഘട്ട നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡുമായി ബന്ധമില്ലെന്നും കുടുംബപരമായ പ്രശ്നങ്ങളാണ് […]

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷമായി; 24 മണിക്കൂറിനുള്ളിൽ 553 മരണം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 553 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 9,06,752 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,11,565 എണ്ണം സജീവ കേസുകളാണ്. 5,71,460 പേർ രോഗമുക്തി നേടി. 23,727 പേർ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചു. ജൂലൈ 13 വരെയുള്ള കണക്കുകൾ പ്രകാരം 1,20,92,503 […]