ശക്തമായ മത്സരം നടന്ന കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയം നേടിയാണ് ഇടതു മുന്നണി ഭരണം തിരിച്ചുപിടിച്ചത്. ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഉള്‍പ്പെടെ വിള്ളല്‍ വീണെങ്കിലും ബിജെപിക്ക് ജില്ലയില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 2015 ല്‍ നഷ്ടമായ പിലിക്കോട് ഡിവിഷന് തിരിച്ച് പിടിക്കുകയും ചെങ്കളയില്‍ അട്ടിമറി ജയം നേടുകയുംചെയ്തതോടെയാണ് എല്‍ഡിഎഫിന് എട്ട് സീറ്റിന്റെ ജയം ജില്ലാ പഞ്ചായത്തില്‍ നേടാനായത്. എല്‍ജെഡിയുടെ മുന്നണി പ്രവേശനം പിലിക്കോട് എല്‍ഡിഎഫിന് ഗുണം ചെയ്തു. എന്നാല്‍ […]
25 വര്‍ഷത്തെ യു ഡി എഫ് ആതിപഥ്യം അവസാനിച്ചു, പുതുപ്പള്ളിയുടെ മണ്ണില്‍ ചെങ്കൊടി ഉയര്‍ന്നു
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തിലും കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ചരിത്ര വിജയം കുറിച്ച് എല്‍.ഡി.എഫ്. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചടക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് വമ്ബന്‍ ജയം കൈവരിച്ചത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. എല്‍.ഡി. എഫ് 7, യു.ഡി.എഫ് 6, ബി.ജെ.പി 3, ഇടതു സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് പുതുപ്പള്ളിയിലെ കക്ഷിനില. 2015ല്‍ കോണ്‍ഗ്രസ് 11 സീറ്റുകള്‍ നേടിയായിരുന്നു പുതുപ്പള്ളിയില്‍ ആതിപഥ്യം […]
കേരളത്തിൽ എൽഡിഎഫിന് മുന്നേറ്റം
വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിർത്തിയാണ് എൽഡിഎഫ് കുതിക്കുന്നത്. ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫും, മൂന്നിടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 86 മുനിസിപ്പിാലിറ്റികളിൽ 41 ഇടത്ത് എൽഡിഎഫും, 39 ഇടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ിടത്ത് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് യുഡിഎഫും. […]
കുട്ടനാട്, ചവറ ഉപ തിരഞ്ഞെടുപ്പ് ട്രയലോ, ലൂസേഴ്സ് ഫൈനലോ ?
രാജേഷ് 05092020/07:45 ആരും പ്രതീക്ഷിച്ചിരുന്നില്ല, ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പ് വരുമെന്ന്. എന്നാൽ ചിലതൊക്കെ അങ്ങിനെയാണ് വന്നാൽ മാത്രമേ തിരിച്ചറിയൂ. കൊറോണ കാരണം ചവറയിലും കുട്ടനാട്ടിലും ഇനിയൊരു പരീക്ഷണം വേണ്ടിവരില്ലെന്നായിരുന്നു ഇടതനും വലതനും ഒരുപോലെ ആശ്വസിച്ചിരുന്നത്. കുട്ടനാട്ടിലെ എം എൽ എയായിരുന്ന തോമസ് ചാണ്ടിയും ചവറയിലെ എം എൽ എ യായിരുന്ന എൻ വിജയൻ പിളളയും മാസങ്ങൾക്ക് മുൻപാണ് മരണമടഞ്ഞത്. രണ്ടു സീറ്റുകളും എൽ ഡി എഫിന്റേതായിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി […]