കോഴിക്കോട്: മാധ്യമം ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഉമസ്ഥതയിലുളള മീഡിയവണ്‍ ന്യൂസ് ചാനല്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതില്‍ കുപ്രശസ്തിയാര്ജിച്ചിരിക്കുന്നു. 2012 ല്‍ പ്രക്ഷേപണം ആരംഭിച്ച ചാനല്‍ തുടക്കത്തില്‍ തന്നെ പ്രഥമ മാനേജ്മെന്റിനെ പിരിച്ചുവിട്ടു. സ്ഥാപനം തുടുങ്ങന്നതിനുവേണ്ടി ആശയപരമായ സംഭാവന ചെയ്ത ബാബു ഭരദ്വാജ് ഉള്‍പ്പെടെയുളളവരെ സ്ഥാപനം തുടങ്ങിയശേഷം വൈകാതെ പിരിച്ചുവിട്ടു. പിന്നീട് കൂട്ടപിരിച്ചുവിടല്‍ നടത്തിയതിന്റെ പേരില്‍ മാനേജ്മെന്റെിനു കോടതി കയറേണ്ടിവന്നു. ഇപ്പോളിതാ സ്ഥാപനത്തിന്റെ ഡല്‍ഹി ബ്യുറോചീഫ് എ റശീദുദ്ധീനെ പിരിച്ചുവിട്ടിരിക്കുന്നു. ഇത് രണ്ടാംതവണയാണ് അദ്ദേഹത്തെ […]