കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതിയുടെ കൊവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും

വെബ്ഡസ്‌ക്:090920202/07:47 കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിന്റെ കൊവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും. നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിശോധനാഫലം വന്നതിന് ശേഷമാകും പരിഗണിക്കുക. പ്രതി മാപ്പ് പറയുന്നത് ഉൾപ്പെടെയുള്ള നിരവധി ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും അടൂർ ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേണ സംഘം പരിശോധിച്ചു വരികയാണ്. അതേസമയം, കോട്ടയം മെഡിക്കൽ […]

ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിലായി. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനിൽ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീൻ പൂർത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവർത്തകൻ പറഞ്ഞത്. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ പീഡിപ്പിച്ചുവെന്നാണ് പൊലീസിൽ […]